ന്യൂസെന്‍സ് സ്ക്രീന്‍ഷോട്ടുകള്‍

സ്വാതന്ത്ര്യത്തിന്റെ രൂപത്തില്‍ മുക്തരാവുക...

ന്യൂസെന്‍സ് പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറാണ് ഗ്നു/ലിനക്സ് വിതരണവുമാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയറാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍. അനുമതികളില്‍ നിയന്ത്രണമില്ലാതെ അത് നിങ്ങള്‍ക്ക് ഉപയോഗിക്കാം, നിങ്ങളുടെ കൂട്ടുകാര്‍ക്കു വേണ്ടിയോ, വിദ്യാലയത്തിനു വേണ്ടിയോ, വ്യവസായത്തിനു വേണ്ടിയോ പകര്‍പ്പുകള്‍ നിര്‍മ്മിക്കാം. പഠിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനുമുള്ള നിങ്ങളുടെ അവകാശങ്ങള്‍ നയപരമായും നീതിശാസ്ത്രപരമായും തിരഞ്ഞെടുക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗം.

ഭൂഗോളത്തിനു ചുറ്റുമുള്ള നിസ്വാര്‍ത്ഥരായ വ്യക്തികളുടെ കൂട്ടായ്മയുടെ ശ്രമഫലമായും FSF (Free software foundation) നിര്‍മ്മാണച്ചെലവ് വഹിച്ചുമാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ഞങ്ങള്‍ ഒന്നും മറച്ചുവെക്കുന്നില്ല. ആര്‍ക്കുവേണമെങ്കിലും ഞങ്ങളുടെ കൂട്ടായ്മയില്‍ അംഗമാകാം. തുടര്‍ന്ന് വായിക്കാം...

ന്യൂസെന്‍സ് ഡൗണ്‍ലോഡ് ചെയ്യുക


കുടുതലറിയാന്‍

ആദ്യമേ ഉപയോക്താവാണോ ?

അംഗത്വമെടുക്കുക!

ന്യൂസെന്‍സുകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാവും എന്ന് കാണിക്കുക. നിങ്ങളുടെ പഠനത്തിനും വിനോദത്തിനും ജോലിയ്ക്കും ന്യൂസെന്‍സ് വളരെ നല്ലതാണ്.

നിങ്ങളുടെ സിസ്റ്റത്തിന്റെ മുഴുവന്‍ സവിശേഷതകള്‍ കണ്ടുപിടിക്കാനും അവ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനും സഹായിക്കുന്ന നിലവിലുള്ള വിഭവങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാം.

കുറച്ചു സമയം ന്യൂസെന്‍സ് ഉപയോഗിച്ചതിനു ശേഷം, എങ്ങനെയാണ് അതിനെ വികസിപ്പിക്കുക എന്ന് നിങ്ങള്‍ ചിലപ്പോള്‍ ആശ്ചര്യപ്പെടുന്നുണ്ടാവാം. എങ്ങനെ വികസിപ്പിക്കാമെന്നും ഡെവെലപ്പര്‍മാരുടെ കൂട്ടായ്മയില്‍ എങ്ങനെ ചേരാമെന്നും ഇവിടെ നിങ്ങള്‍ക്ക് കാണാം.

വാര്‍ത്തകള്‍

ന്യൂസെന്‍സിനെ സംബന്ധിക്കുന്ന എല്ലാ വാര്‍ത്തകളും ഇവിടെ നിങ്ങള്‍ക്ക് കാണാം.

ml/Main/HomePage (last edited 2014-01-14 10:05:53 by Navaneeth)