പിന്തുണ

ന്യൂസെന്‍സിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് സഹായം ലഭിക്കാവുന്ന ഇടങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണ്. ആദ്യം, ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെ ഉള്‍പ്പെടുന്ന ഡോക്യുമെന്റേഷന്‍ വായിച്ച് നിങ്ങള്‍ സ്വയം പിന്തുണയ്ക്കുക. അഥവാ സിസ്റ്റം ഡോക്യുമെന്റേഷന്‍ വായന നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ന്യൂസെന്‍സ് കൂട്ടായ്മയില്‍ നിന്നും സഹായം ലഭിക്കുന്നതാണ്. പിന്നെ അവസാനമായി, പക്ഷെ വലിയൊരു ഇതരമാര്‍ഗ്ഗമായി, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്ത് നിന്നും ആരുടെയെങ്കിലും പിന്തുണ ലഭിക്കുന്നതാണ്.

സിസ്റ്റം സഹായവും പിന്തുണയും

Screenshot: Various ways of getting help in the system

ന്യൂസെന്‍സ് വരുന്നത് നിങ്ങള്‍ക്ക് സിസ്റ്റത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സഹായകമാവുന്ന ഒരു കൂട്ടം ഡോക്യുമന്റുകളുമായാണ്. കൂടാതെ, നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനും അവയുടെ യൂസര്‍ മാനുവലുകള്‍ സ്വന്തമാക്കാനും സാധ്യമാവുന്ന ഏറെക്കുറെ എല്ലാ ആപ്ലിക്കേഷനുകളും ലഭ്യമാണ്.

സിസ്റ്റം ഡോക്യുമെന്റേഷന്‍ വായിക്കാന്‍ വേണ്ടി, System ▸ Help പ്രവേശിക്കുക.

ഒരു ഗ്രാഫിക്കല്‍ ആപ്ലിക്കേഷന്റെ മാനുവല്‍ വായിക്കാനും, ആപ്ലിക്കേഷന്‍ പ്രവര്‍ക്കിപ്പിക്കാനും വേണ്ടി Help ▸ Contents പ്രവേശിക്കുകയോ കീബോര്‍ഡില്‍ F1 പ്രസ് ചെയ്യുകയോ ചെയ്യാം.

ഒരു കമാന്റ് ലൈന്‍ ആപ്ലിക്കേഷന്റെ മാനുവല്‍ വായിക്കാന്‍ വേണ്ടി, ടെര്‍മിനലില്‍ താഴെപ്പറയുന്നപോലെ ടൈപ്പ് ചെയ്ത് റണ്‍ ചെയ്യിക്കാം:

$ man less

മുകളില്‍ ലഭ്യമായ കമാന്റ് ലെസ്സ് എന്ന പ്രോഗ്രാമിന്റെ മാനുവല്‍ പേജുകള്‍ തുറക്കും. less എന്നതിന് പകരം നിങ്ങള്‍ക്ക് താല്‍പര്യമുള്ള പ്രോഗ്രാമിന്റെ നാമം ടൈപ്പ് ചെയ്യാവുന്നതാണ്. മാനുവല്‍ ഒഴിവാക്കാന്‍ വേണ്ടി, കീബോര്‍ഡിലെ Q കീ പ്രസ് ചെയ്യാവുന്നതാണ്.

ml/Support (last edited 2014-02-16 16:09:15 by Navaneeth)